SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.16 PM IST

'പ്രവർത്തനത്തിന് വോട്ട് നൽകണം'

vote

കൊച്ചി: ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികളുടെ സ്വഭാവവും പ്രവർത്തനവും വിലയിരുത്തി ജനങ്ങൾ വോട്ട് ചെയ്യണമെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് (ഐ.എച്ച്.ആർ.എം) സംസ്ഥാന സമിതി. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിതെന്നും പറഞ്ഞു.
പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. പി. ശങ്കരൻ, തോമസ് മാത്യു, പി.എ .ഷാനവാസ്, സി.ഐ. പരീത്, ജോർജ് കാട്ടുനിലത്ത്, കബീർ ഹുസൈൻ, പ്രൊഫ. കെ. സി. എബ്രഹാം, ലോനപ്പൻ കോനുപറമ്പൻ, സുനിൽ, കെ. ഡി. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.