ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ പിക്കപ്പ് വാൻ തകർത്ത ഏറ്റുമാനൂർ കുഴിപ്പറമ്പ് ഭാഗത്ത് കൊമ്പനായിൽ കുഴിപ്പറമ്പിൽ വീട്ടിൽ അനീഷ് കുമാർ (35) നെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ 12.45 ഓടെ കുഴിപ്പറമ്പ് കോളനി ഭാഗത്ത് വച്ചായിരുന്നു സംഭവം. പ്രദേശവാസിയായ യുവാവ് ഓടിച്ചിരുന്ന വാൻ കല്ല് ഉപയോഗിച്ച് അടിച്ചു തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതിയും സുഹൃത്തുക്കളും എത്തിയ കാർ പാർക്ക് ചെയ്ത സ്ഥലത്ത് വാൻ നിറുത്തിയതാണ് പ്രകോപനകാരണം. ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എ.എസ്.ഐ സജി പി.സി, സി.പി.ഒമാരായ ഡെന്നി, അജിത്ത് എം.വിജയൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |