മുഹമ്മ : മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ മേള സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്ന് പ്രവേശനം നേടിയ കുട്ടികളെ പ്രതിനിധീകരിച്ച് പി.എ ശ്രീലക്ഷ്മി, അഭിമന്യു, മിസറിയ, പി എൻ ഗംഗ, അഭിനവ് എസ് മോഹൻ, ടി.എ.ശ്രീലക്ഷ്മി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ ജെ.ജയലാൽ, പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, അദ്ധ്യാപികമാരായ അഞ്ചു തിലകൻ, നിഷ ദാസൻ, പി.ടി.എ വൈസ് പ്രസിഡന്റ് പി.എസ്.സനൽ കുമാർ, കൺവീനർ ബി. ജീവൻദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |