SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.41 PM IST

പ്രൊഫഷണൽ ബിരുദത്തിൽ സ്‌പോർട്‌സ് ക്വോട്ട പ്രവേശനം

sports-council

തിരുവനന്തപുരം: പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾക്ക് കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 30വരെ അപേക്ഷിക്കാം. എൻട്രൻസ് കമ്മിഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്‌പെക്ടസ് പ്രകാരമുള്ള യോഗ്യതയുള്ള കായികതാരങ്ങൾ എൻട്രൻസ് അപേക്ഷയുടെ ഫോട്ടോകോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ സ്‌പോർട്സ് കൗൺസിലിൽ അപേക്ഷിക്കണം.

2022 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം എന്നിവയാണ് കുറഞ്ഞ യോഗ്യത. ഈ വർഷങ്ങളിൽ സ്‌പോർട്സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളേ പരിഗണിക്കൂ. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്സ്) സാക്ഷ്യപ്പെടുത്തണം. വിവരങ്ങൾക്ക്- www.sportscouncil.kerala.gov.in. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 ഫോൺ : 0471 2330167, 2331546.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPORTS COUNSIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.