മുക്കം: വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ വിജയം ഉറപ്പാക്കണമെന്ന് പുരോഗമന അഭിഭാഷക വേദി തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ടി ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ഗവാസ് , അഡ്വ. ജോജു സിറിയക്ക്, അഡ്വ. ജിമ്മി ജോർജ് , അഡ്വ. ബിനീഷ , അഡ്വ. സി.ടി ജ്യോതി, അഡ്വ.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.അഡ്വ.കെ.പി. ചാന്ദ്നി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി അഡ്വ. ജിമ്മി ജോർജ് (ചെയർമാൻ), അഡ്വ. നൗഷാദ് കല്ലട (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. 22 ന് മുക്കത്ത് അഭിഭാഷകരുടെ സ്ട്രീറ്റ് വാക്ക് നടത്താൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |