കേരള ബ്ളാസ്റ്റേഴ്സും ഒഡിഷ എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ പ്ളേ ഓഫ് മത്സരം നാളെ
ഭുവനേശ്വർ : സീസണിന്റെ ആദ്യ ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുകയും പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് വീണുപോവുകയും ചെയ്ത കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി സെമിഫൈനലിൽ ഇടം ലഭിക്കുമോ എന്നറിയാൻ നാളെ ഒഡിഷ എഫ്.സിയുമായി നോക്കൗട്ട് പ്ളേ ഓഫ് മത്സരത്തിനിറങ്ങുന്നു.ഈ മത്സരത്തിൽ ജയിക്കുന്നവർ സെമിയിലേക്ക് എത്തും. ശനിയാഴ്ച നടക്കുന്ന മറ്റൊരു പ്ളേ ഓഫ് മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയും എഫ്.സി ഗോവയും തമ്മിൽ ഏറ്റുമുട്ടും.
11 ടീമുകൾ മാറ്റുരച്ച പ്രാഥമിക ലീഗ് റൗണ്ടിലെ 22 മത്സരങ്ങളിൽ 10 വിജയവും മൂന്ന് സമനിലകളും ഒൻപത് തോൽവികളും അടക്കം 33 പോയിന്റുമായാണ് ബ്ളാസ്റ്റേഴ്സ് അഞ്ചാമതായത്. 11 വിജയങ്ങളും ആറ് സമനിലകളും അഞ്ചു തോൽവികളും ഉൾപ്പടെ 39 പോയിന്റ് നേടിയ ഒഡിഷ എഫ്.സി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
48 പോയിന്റുമായി കൊൽക്കത്താ ക്ളബ് മോഹൻ ബഗാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് നേടിയത്. 47 പോയിന്റുള്ള മുംബയ് സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകളും നേരിട്ട് സെമിയിലേക്ക് എത്തിക്കഴിഞ്ഞു. മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ കണ്ടെത്താനാണ് നോക്കൗട്ട് പ്ളേഓഫുകൾ കളിക്കുന്നത്.
7
തോൽവികളാണ് കഴിഞ്ഞ 10 ഐ.എസ്.എൽ മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സ് വഴങ്ങിയത്. ഡിസംബറിൽ സൂപ്പർ കപ്പിന്റെ ഇടവേളയ്ക്കായി പിരിയുമ്പോൾ 12 മത്സരങ്ങളിൽ രണ്ടേരണ്ട് തോൽവികൾ മാത്രമായിരുന്നു ബ്ളാസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. ഫെബ്രുവരിക്ക് ശേഷം കളിച്ച 10 മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സ് ജയിച്ചത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്.
2-1
ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഒഡിഷ എഫ്.സിയും രണ്ട് തവണ ഏറ്റുമുട്ടി. ഇരുവരും അവരവരുടെ ഹോംമാച്ചിൽ 2-1 എന്ന മാർജിനിൽ വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |