കൊച്ചി: അക്കാഡമിക് രംഗത്ത് സഹകരണം വർദ്ധിപ്പിക്കാൻ കുസാറ്റും ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവയുൾപ്പെട്ട
ബേ ഒഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനും (ബി.ഒ.ബി.പി.ഐ.ജി.ഒ) ധാരണാപത്രം ഒപ്പുവച്ചു. ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, തായ് ലൻഡ് എന്നിവയുമായും സംഘടനയ്ക്ക് സഹകരണമുണ്ട്. കുസാറ്റ് വി.സി ഡോ. പി. ജി. ശങ്കരൻ, ബി.ഒ.ബി.പി.ഐ.ജി.ഒ ഡയറക്ടർ ഡോ. പി. കൃഷ്ണൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡോ. ഋഷി ശർമ, ഡോ. മസ്രൂയി മുഹമ്മദ്, ഡോ. എസ്. സാബു, ഡോ. ഹരീഷ് രാമനാഥൻ, ഡോ. മിനി ശേഖരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |