ഹരിപ്പാട്: വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് തുത്തെറിയുന്ന തിരഞ്ഞെടുപ്പായിരിക്കും നടക്കാൻ പോകുന്നതെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം യു.ഡി.എഫ് പള്ളിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊയ്യക്കര ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് പള്ളിപ്പാട് മണ്ഡലം ചെയർമാൻ അനിൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ജോൺ തോമസ്, അഡ്വ. വി.ഷുക്കൂർ, ആർ.കെ സുധീർ , മനോജ് എരുമക്കാട്, സി.ജി ജയപ്രകാശ്, ജോസഫ് തോമസ്, മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |