കോഴിക്കോട് : നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും സമ്മതിച്ചെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. അമൃതം കോഴിക്കോടെന്ന പേരിൽ എൻ.ഡി.എ തയ്യാറാക്കിയ വികസന രേഖ മാരാർജി ഭവനിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയ്ത കാര്യങ്ങൾ പറഞ്ഞാണ് മോദി വോട്ട് തേടുന്നത്. 128 ക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്. മോദി ഗ്യാരണ്ടി നടപ്പാക്കാൻ കോഴിക്കോട്ട് എം.ടി. രമേശ് ജയിക്കണം. കോഴിക്കോടിന്റെ പുരോഗതിയ്ക്കുതകുന്ന വികസന രേഖയാണ് വോട്ടർമാർക്ക് മുന്നിൽ വെയ്ക്കുന്നത്. കോഴിക്കോട്ട് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്നത് പലതും നഷ്ടപ്പെട്ടു.
2009 മുതൽ തുടർച്ചയായി കോഴിക്കോട്ട് നിന്ന് വിജയിച്ച എം.കെ. രാഘവൻ ജനങ്ങളോട് മാപ്പ് ചോദിക്കണം. എം.പി. സ്ഥാനം അലങ്കാര പോസ്റ്റ് മാത്രമായാണ് കൊണ്ടുനടന്നത്. ഒരു പദ്ധതിയും ആവഷ്കരിച്ച് നടപ്പാക്കാൻ സാധിച്ചിട്ടില്ല. കോഴിക്കോടിന്റെ പ്രതാപം വീണ്ടെടുക്കണം. വികസനം ചർച്ച ചെയ്യാൻ എൽ.ഡി.എഫും യു.ഡി.എഫും തയ്യാറാകുന്നില്ല. ചില വിഷയങ്ങളെ വൈകാരികമായി അവതരിപ്പിച്ച് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയും മുന്നണിയും ഇക്കാര്യം ആവശ്യപ്പെടുമോ. ഓരോ സംസ്ഥാനത്തും ഓരോ നിറമാണ് കോൺഗ്രസിന്റെതെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ നേതാക്കളായ ഗിരി പാമ്പനാൽ, കെ. നാരായണൻ, സുമതി ഹരിദാസ്, നിയാസ്, വി. മോഹനൻ, അനിൽകുമാർ കാളക്കണ്ടി, സന്തോഷ് കാളിയത്ത്തുടങ്ങിയവർ
പ്രസംഗിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
റെയിൽവേ വികസനം
ലൈറ്ര് മെട്രോ
കോഴിക്കോട് വിമാനത്താവള വികസനം
എയിംസ്
ഇലക്ട്രോണിക് സിറ്റിയും വ്യവസായ പാർക്കും
വിദ്യാഭ്യാസ മേഖലയുടെ വികസനം
കേന്ദ്ര സർവകലാശാല ഓഫ് കാമ്പസുകൾ
എൻ.ഐ.എ, സി.ബി.ഐ സോണൽ ഓഫീസ്
കോഴിക്കോട്ട് ഹൈക്കോടതി ബെഞ്ച്
മെഡിക്കൽ കോളേജ് വികസനം
ഇ.എസ്.ഐ കേന്ദ്ര നിയന്ത്രണത്തിലാക്കൽ
നിർദ്ദേശിന്റെ പുനരാരംഭം
കോംട്രസ്റ്റ് നെയ്ത് ഫാക്ടറി സംരക്ഷണം
സ്റ്റീൽ കോംപ്ലക്സ് പുനരുജ്ജീവനം
ഫറോക്കിൽ പുതിയപാലം
എല്ലാ പഞ്ചായത്തിലും ഗ്രാമസഡക്ക് റോഡുകൾ
അന്താരാഷ്ട്ര സാംസ്കാരിക കേന്ദ്രം
ഗതാഗതമേഖലയിലെ പ്രശ്നപരിഹാരം
മലിനജല സംസ്കരണ പ്ലാന്റ്
കനോലി കനാൽ വികസനം
കല്ലായിപുഴ സംരക്ഷണം
വന്യജീവി ആക്രമണങ്ങളിൽ നിന്ന് സുരക്ഷ
ടൂറിസം വികസനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |