SignIn
Kerala Kaumudi Online
Thursday, 02 May 2024 9.41 AM IST

ഓട്ടോമാറ്റിക് കാറെടുക്കാൻ ആഗ്രഹിക്കുന്നവർ ഇനിയൊന്നും നോക്കേണ്ട, ഇതുതന്നെ സമയം; കിയ സെൽറ്റോസ് നിങ്ങളെ ഞെട്ടിക്കും

seltos

കൊച്ചി: ഇന്ത്യയിൽ വന്ന് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇന്ത്യക്കാരുടെ വിശ്വാസം നേടിയ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്. കൃത്യസമയത്ത് കാലത്തിനൊത്ത് കാറുകൾ പരിഷ്‌ക്കരിക്കുന്നതിൽ മിടുക്കരാണ് കിയ.

സെൽറ്റോസ് എൻട്രി ലെവൽ ഓട്ടോമാറ്റിക് നോക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണ് ഒന്ന്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റിന് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ നൽകി സെൽറ്റോസ് എസ്യുവിയുടെ എച്ച്‌ടി‌കെ+ ട്രിം കിയ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 15.40 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ഇപ്പോൾ സെൽറ്റോസ് ശ്രേണിയിലെ ഏറ്റവും ബഡ്ജറ്റ്ഫ്രണ്ട്ലി ഓട്ടോമാറ്റിക് വേരിയന്റാണിത്.

സെൽറ്റോസ് എച്ച്‌ടി‌കെ+ ലെ 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി ജോഡിയാക്കിയ 6സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ടാമത്തെ പുതിയ വേരിയന്റിന്റെ സവിശേഷത. ഈ വേരിയന്റിന് 16.90 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. സെൽറ്റോസ് ലൈനപ്പിലെ ഏറ്റവും ലാഭകരമായ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റാണിത്.

പുതിയ വേരിയന്റുകൾ കൂടാതെ നിലവിലെ മോഡലുകളിലെ ഫീച്ചറുകളും കിയ പരിഷ്‌കരിച്ചിട്ടുണ്ട്.ഡ്യൂവൽ പാൻ പനോരമിക് സൺറൂഫ്, പാഡിൽ ഷിഫ്‌റ്റുകൾ, എൽഇ‌ഡി കണക്ടഡ് ടെയിൽ ലാമ്പ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ എന്നിവയാണ് ഏറ്റവും ജനപ്രിയമായ എച്ച്‌ടി‌കെ+ ട്രിമ്മിൽ വന്നിരിക്കുന്ന പുതുമകൾ. അതിന് പുറമെ എച്ച്‌ടി‌കെ ട്രിമ്മിലുമുണ്ട് മാറ്റങ്ങൾ.

സ്റ്റാർട്ട്‌സ്റ്റോപ്പ് ബട്ടണുള്ള സ്മാർട്ട് കീ, എൽഇഡി കണക്ടഡ് ടെയിൽ ലാമ്പ്, എൽഇഡി സ്റ്റാർ മാപ്പ് ഡിആർഎല്ലുകളുള്ള ഹെഡ്‌ലൈറ്റുകൾ ഇവയൊക്കെയാണ് എച്ച്‌ടി‌കെ ട്രിമ്മിൽ വരുന്ന അധിക ഫീച്ചറുകൾ. പരിഷ്‌കരിച്ച പതിപ്പിൽ എച്ച്‌ടിഎക്‌സ് മുതലുള്ള ഉയർന്ന വേരിയന്റുകളിൽ നാല് വിൻഡോകളും വോയിസ് കമാൻഡുകൾ ഉപയോഗിച്ചും നിയന്ത്രിക്കാവുന്നവയാണ്. എച്ച്‌ടിഇ ട്രിമ്മിൽ വരുന്നതാകട്ടെ അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, ഇന്റെൻസ് റെഡ്, പ്യുറ്റർ ഒലിവ്, ഇമ്പേരിയൽ ബ്ലൂ എന്നീ പുതിയ നിറങ്ങളാണ്.

'സെൽറ്റോസിനോടുള്ള ഇന്ത്യയുടെ പ്രിയം വ്യക്തമാണ്, പ്രീമിയം ഫീച്ചറുകൾ കൊണ്ടുവന്ന് ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ വേരിയന്റ് എച്ച്‌ടി‌കെ+ കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. ഡിമാൻഡ് പരിഗണിച്ച് കഢഠ, 6അഠ ട്രാൻസ്മിഷനുകൾ എച്ച്‌‌ടികെ+ അവതരിപ്പിച്ചു, സെൽറ്റോസിന്റെ മൊത്തത്തിലുള്ള ആകർഷണീയത വീണ്ടും വർദ്ധിച്ചു, പ്രീമിയം ഫീച്ചറുകൾ വിവിധ വേരിയന്റുകളിൽ കൃത്യമായി സംയോചിപ്പിക്കുന്നത് വിൽപ്പന വീണ്ടും ഉയരാനും സെഗ്മെന്റിലെ ഉയർന്ന സ്ഥാനം നിലനിർത്താനും സഹായിക്കും' കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്സിക് സോൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, KIA SELTOS, AUTOMATIC
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.