പറവൂർ: പെരുമ്പടന്ന വാടാപ്പള്ളിപറമ്പ് പേമാരിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന - അമ്മൻകൊട മഹോത്സവം ഇന്ന് വൈകിട്ട് ആറരക്ക് മേൽശാന്തി മുല്ലപ്പിള്ളി മധു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ത്യക്കല്ല്യാണ കാൽനാട്ടൽ ചടങ്ങുകളോടെ ആരംഭിക്കും. രാത്രി 8ന് കരകംനിറ. നാളെ രാത്രി 10ന് കൂടിഅഴൈപ്പ് വിശേഷാൽപൂജ, 23ന് രാവിലെ ഒമ്പതരക്ക് നാഗരാജാവിന് നൂറുംപാലും, വൈകിട്ട് ദീപക്കാഴ്ച, രാത്രി 10ന് പെരുവാരം മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന് സത്യകരം നിറച്ച് നഗരം ചുറ്റി അഗ്നിപ്രവേശനം, തുടർന്ന് പൊങ്കൽ, മാവിളക്ക്, ഗുരുതി. 24ന് രാവിലെ പതിനൊന്നിന് മഞ്ഞനീരാട്ട്, കരകം ചൊരിയൽ, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 3ന് നടയടപ്പ്. 30ന് നടതുറപ്പ് മഹോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |