SignIn
Kerala Kaumudi Online
Saturday, 27 July 2024 9.12 AM IST

'ഞായർ പള്ളിക്കൂടം' പരുമല സംഗമം

മാന്നാർ: ഞായർ പള്ളിക്കൂടത്തിന്റെ 200-ാം എപ്പിസോഡ് ആഘോഷം പരുമല സംഗമം പരുമല സെമിനാരിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ നടക്കും. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ പാർവതി ഗോപകുമാറിനെ ചടങ്ങിൽ ആദരിക്കും. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപ്പോലീത്ത, സി.എ.ജി ഒഫ് ഇന്ത്യ ഡയറക്ടർ ജനറൽ ഡോ.ബിജു ജേക്കബ്, പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ, മാതാമറിയം ആശ്രമം മാനേജർ ഫാ.എബ്രഹാം തോമസ്, ഞായർ പള്ളിക്കൂടം അവതാരകനും സംവിധായകനുമായ ഡോ.സന്തോഷ് ജി.തോമസ്, ഓർത്തഡോക്സ് ഗ്ലോബൽ ഓൺലൈൻ സൺഡേസ്കൂൾ കോ-ഓർഡിനേറ്റർ ഷെറി ജേക്കബ് കുര്യൻ എന്നിവരോടൊപ്പം വിവിധ ജില്ലകളിൽനിന്ന് ക്ഷണിക്കപ്പെട്ട വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും. ഞായർ പള്ളിക്കൂടം നടത്തിയ ചലഞ്ചുകളുടെ സമ്മാനങ്ങളും സ്വർണ നാണയവും ചടങ്ങിൽ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.