കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ പ്രമുഖ ധനകാര്യ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം ആറ് ശതമാനം ഉയർന്ന് 311 കോടി രൂപയിലെത്തി. മുൻ പാദത്തിലിത് 294 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം മുൻ പാദത്തിലെ 414 കോടി രൂപയിൽ നിന്ന് 418 കോടി രൂപയായി. മൂന്നാം പാദത്തിലെ 99 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ച് പാദത്തിലെ മൊത്തം ചെലവ് നേരിയ തോതിൽ ഉയർന്ന് 103 കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |