നിലമ്പൂർ: മലപ്പുറം ജില്ലാ പഞ്ചായത്തിലെ എല്ലാ ഭാരവാഹികളും അംഗങ്ങളും കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രസിദ്ധീകരണമായ 'അക്ഷര കൈരളി ' മാസികയുടെ വരിക്കാരായി. കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മാസിക സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദിൽ നിന്ന് ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, അംഗം എ.പി. ഉണ്ണികൃഷ്ണൻ , സെക്രട്ടറി എസ്. ബിജു , സംസ്ഥാന സാക്ഷരതാ മിഷൻ മേഖലാ കോ ഓർഡിനേറ്റർ സജി തോമസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |