SignIn
Kerala Kaumudi Online
Saturday, 27 July 2024 8.39 AM IST

അങ്കമാലി അർബൻ സഹ. സംഘം: നിക്ഷേപകർക്ക് ഇന്നു മുതൽ പണം നൽകും

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് ഇന്നു മുതൽ പണം തിരിച്ച് നൽകുമെന്ന് സഹകരണ വകുപ്പ് എറണാകുളം ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തോപ്പിൽ അറിയിച്ചു. നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപ രസീതും ഫോട്ടോസ്റ്റാറ്റ് കോപ്പിയും വേണം.

2020 ൽ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ ഇന്നും 2021ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ നാളെയും 2022 ൽ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ 24 നും നൽകണം. ഡെയ്ലി ഡെപ്പോസിറ്റ് ഉള്ളവർ പാസ്ബുക്കുമായി നേരിട്ട് ഹാജരാകണം. ഏജന്റുമാരുടെ നമ്പർ ക്രമമനുസരിച്ച് മുൻഗണനാ ക്രമത്തിൽ ഒരു ദിവസം 25 പേർക്കാണ് നിക്ഷേപം തിരിച്ച് നൽകുന്നത്. അങ്കമാലി അർബൻ സഹകരണ സംഘത്തിൽ ലോൺ എടുത്ത് കുടിശിക വരുത്തിയിരിക്കുന്നവരുടെ പേരിൽ നിയമപരമായ നടപടികൾ ആരംഭിച്ചതായും ജോയിന്റ് രജിസ്ട്രാർ അറിയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FRAUD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.