തിരൂരങ്ങാടി: കക്കാട് സ്വദേശി മുളമുക്കിൽ രവീന്ദ്രനാഥിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൊട്ടടുത്തൊന്നും സി.സി ടി.വി കാമറകൾ ഇല്ലാത്തതിൽ ആദ്യഘട്ടത്തിൽ തുമ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
വീട്ടുകാർ വിരുന്നിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധിയിൽ പെട്ടത്. ഒൻപത് പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും മോഷണം പോയിട്ടുണ്ട്. ബുധനാഴ്ച കടലുണ്ടിയിലെ മകളുടെ വീട്ടിൽ വിരുന്നുപോയതായിരുന്നു .വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെട്ടത്. വീട്ടിലെ മുൻവശത്തെ പുട്ട് പൊളിക്കാൻ കയ്യാഞ്ഞതിന്നാൽ വിറകു പുരയിലെ പിക്കാസ് ഉപയോഗിച്ചാണ് അടുക്കളഭാഗത്തെ ഗ്രില്ലു വഴി അകത്തേക്കുള്ള വാതിലിന്റെ ലോക്ക് തകർത്ത് മോഷ്ടാവ് അകത്തുകയറിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |