മേപ്പാടി: റിസോർട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി. റിസോർട്ടിലെ മുൻ ജീവ നക്കാരനായ കോട്ടനാട് സ്വദേശി അബ്ദുൽ മജീദ് (26)നെയും, സുഹൃത്ത് കോട്ടനാട് കളത്തിൽപറമ്പിൽ വീട്ടിൽ ബെന്നറ്റ് (26) എന്നിവരാണ് അറസ്റ്റിലായത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃ ത്വത്തിലുള്ള പൊലീസ് സംഘമാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഡോഗ് സ് ക്വാഡിന്റെ യും വിരലടയാള വിദഗ്ധരുടെയും സൈബർസെല്ലിന്റെയും സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിയുന്നത്. മോഷണ ശേഷം മലപ്പുറത്തേക്ക് പോയ ഇവർ കേസിൽ പിടിയിലാകില്ലെന്നുറച്ച് തിരിച്ചുവരുംവഴിയാണ് വൈത്തിരിയിൽ വെച്ച് പിടിയിലാകുന്നത്. മജീദ് സഞ്ചരിച്ച ബൈക്ക്, മോഷണത്തിനുപയോഗിച്ച ഗ്ലാസ്, ലോക്കർ മുറിക്കാനുപയോഗിച്ച കട്ടർ എന്നിവയും കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |