SignIn
Kerala Kaumudi Online
Saturday, 27 July 2024 5.49 AM IST

മെഡിക്കൽ കോളേജിൽ റാഗിംഗ് : ഏഴ് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

തൃശൂർ : മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ റാഗിംഗ്. ഏഴ് എം.ബി.ബി.എസ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. പിയൂഷ് ഖനവത്ത്, കപിൽ ഗാർഗ്, ജയിനൂൽ ആബിദീൻ, പ്രത്യുഖ് വിറ്റൽ, ഗോവിന്ദ കുമാർ ജോഹൽ, അനുപം യാദവ്, കുശ് വന്ത് എന്നിവരെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡോ.ബി.ഷീല സസ്‌പെൻഡ് ചെയ്തത്.

എല്ലാവരും ഉത്തരേന്ത്യൻ വിദ്യാർത്ഥികളാണ്. ഇരകളും ഉത്തരേന്ത്യക്കാരാണ്. രണ്ട് ദിവസം മുമ്പാണ് കോളേജ് മെസിന് സമീപം ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ രണ്ട് പേരെ റാഗിംഗിന് വിധേയരാക്കിയത്. ലൈംഗികാവയവത്തിൽ പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്‌തെന്നാണ് പരാതി. മറ്റ് വിദ്യാർത്ഥികളുടെ മുന്നിലായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ സിനീയർ വിദ്യാർത്ഥികളാണ് നടപടിക്ക് വിധേയരായവർ. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.