ചങ്ങനാശേരി: തെങ്ങണായിൽ വ്യാപാരിയെ അക്രമിച്ച കേസിൽ നാലുപേർക്കെതിരേ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. തെങ്ങണ ജംഗ്ഷനിൽ മൊബൈൽ ഹട്ട് സ്ഥാപനം നടത്തുന്ന മാമ്മൂട് തകിടി പുളിക്കാശേരി ജയിംസ് ജോസഫി (60)നെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. പ്രതികളുടെ പേര് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, തങ്ങളെ ആക്രമിച്ചെന്ന നാലംഗസംഘത്തിന്റെ കൗണ്ടർ കേസിന്റെ അടിസ്ഥാനത്തിൽ ജയിംസ് ജോസഫിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. മാമ്മൂട് തകിടി വരാക്കുന്ന് ഭാഗത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ കഴിഞ്ഞ നാലുമാസക്കാലമായി നാട്ടുകാർ സമരത്തിലാണ്. ഇതിന്റെ തുടർച്ചയായാണ് ജയിംസിന് മണ്ണ് മാഫിയ സംഘത്തിൽപ്പെട്ടവരുടെ മർദ്ദനമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |