മലപ്പുറം: കെ.കെ. ശൈലജ പൊട്ടിച്ച നുണബോംബ് ചീറ്റിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശൈലജ പൊലീസിന് നൽകിയ പരാതിയിൽ എട്ട്, ഒൻപത് പോയിന്റുകളിൽ പറയുന്നത് അശ്ലീലദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ ക്ലിപ്പിനെക്കുറിച്ചാണ്. ഇതുപയോഗിച്ച് അവർക്കെതിരെ വ്യാജപ്രചാരണം നടത്തുന്നെന്നായിരുന്നു പരാതി. 'സ്ഥാനാർത്ഥി നൽകിയ പരാതിയുടെ കോപ്പി എന്റെ കൈവശമുണ്ട്. അങ്ങനെയൊരു വീഡിയോ ക്ലിപ്പ് ഉണ്ടെങ്കിൽ കാണിക്കണമെന്നും എന്നിട്ട് എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോള്ളാനും നേരത്തെ പറഞ്ഞിരുന്നു. പോസ്റ്റർ ആണെന്നാണ് ഇപ്പോൾ പറയുന്നത്. ഇതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായത് കോൺഗ്രസാണ്. വൈകാരിക തരംഗമുണ്ടാക്കാനായുള്ള നുണബോംബായിരുന്നു ഇത്." ഷാഫി പറമ്പിലാണ് വീഡിയോയ്ക്ക് പിന്നിലെന്നുവരെ എം.വി. ഗോവിന്ദൻ പറഞ്ഞെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |