SignIn
Kerala Kaumudi Online
Saturday, 27 July 2024 12.42 PM IST

അങ്കമാലി അർബൻ സഹകരണസംഘത്തിൽ നിക്ഷേപകർക്ക് പണം നൽകിത്തുടങ്ങി

angamaly
അങ്കമാലി സഹകരണബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചുനൽകുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.ജി. രാജപ്പൻ നായർ നിർവഹിക്കുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണസംഘത്തിലെ നിക്ഷേപകർക്ക് ഇന്നലെമുതൽ നിക്ഷേപം തിരിച്ച് നൽകിത്തുടങ്ങി. 2020ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകളാണ് ഇന്നലെ പരിഗണിച്ചത്. 2021ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ ഇന്ന് പരിഗണിക്കും. 2022ൽ കാലാവധി കഴിഞ്ഞിട്ടുള്ളവർക്ക് നാളെയും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് അപേക്ഷകളും പരിഗണിക്കും. ഡെയ്ലി ഡെപ്പോസിറ്റ് ഉള്ളവരുടെ അപേക്ഷകളും ഇന്നലെ പരിഗണിച്ചിരുന്നു.

നിക്ഷേപം തിരിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.ജി. രാജപ്പൻനായർ നിർവഹിച്ചു. ഭരണസമിതിഅംഗം എൽസി വർഗീസ്, സെക്രട്ടറി ഡാർലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മുൻഗണനാ ക്രമത്തിൽ ഒരുദിവസം 25പേർക്കാണ് നിക്ഷേപം തിരിച്ച് നൽകിക്കൊണ്ടിരിക്കുന്നത്.

നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപരസീതും, ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരണം. ഒറിജിനൽ രസീത് തിരികെ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.