കുമളി:എസ്.എൻ.ഡി.പി. യോഗം അട്ടപ്പള്ളം ശാഖ പുതിയതായി പണികഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിക്കും ശാഖാപ്രസിഡന്റ് വി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ. പി. ബിനു മുഖ്യപ്രഭാഷണവും ഗുരു പ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തും യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ , യൂണിയൻ കൗൺസിലർ പി.വി. സന്തോഷ് ഇ .എൻ. കേശവൻ, വി. ആർ.ഷിജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി സിന്ധുവിനോദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ, സെക്രട്ടറി പ്രമോദ് ധനപാലൻ ,കുമളി ശാഖാ പ്രസിഡന്റ് പുഷ്ക്കരൻ മണ്ണാറത്തറയിൽ, സെക്രട്ടറി എൻ.കെ. സജിമോൻ ,മുരിക്കടി ശാഖാ പ്രസിഡന്റ് വി.എൻ. ബാബു ,സെക്രട്ടറി കെ.എൻ. സുരേഷ് , പത്തു മുറി ശാഖാ പ്രസിഡന്റ് സുബീഷ് , സെക്രട്ടറി പ്രസന്നകുമാർ, സ്പ്രിംഗ് വാലി ശാഖാ പ്രസിഡന്റ് ഒ.എൻ ഹരി സുതൻ , സെക്രട്ടറി പി. ആർ സുനിൽ, ഡൈ മുക്ക് ശാഖാപ്രസിഡന്റ് എൻ.കെ.മനോജ് സെക്രട്ടറി മനു പി.ടി, ആനവിലാസം ശാഖാപ്രസിഡന്റ് കെ.എം. വിജയൻ , സെക്രട്ടറി റ്റി. ബി. ഷാജി, അമരാവതി ശാഖാ പ്രസിഡന്റ് കെ.എസ്. ജയൻ, സെക്രട്ടറി സന്തോഷ് കുമാർ , ഷിബിൻ വി ദിവാകരൻ, ഇ. ആർ ബിജു, സുബി സുബാഷ് , അഞ്ജലി ഷിബിൽ തുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |