ബീജിംഗ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം. 3 പേർ മരിച്ചു. 11 പേരെ കാണാതായി. 60,000 പേരെ ഒഴിപ്പിച്ചു. മേഖലയിലെ നദികൾ കരകവിഞ്ഞത് ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷൂവും ഷാവോഗ്വാൻ, ഹെയുവാൻ പട്ടണങ്ങളും പ്രളയ ബാധിത മേഖലകളിൽ ഉൾപ്പെടുന്നു. ശനിയാഴ്ച 11.6 ലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായെങ്കിലും 80 ശതമാനവും ഇന്നലെ പുനഃസ്ഥാപിച്ചു. ഗ്വാങ്ഷൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. പേൾ നദി അഴിമുഖത്തിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശമായ ഗ്വാങ്ഡോങ് ചൈനയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളിൽ ഒന്നാണ്. 12.7 കോടിപ്പേർ ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |