കണ്ണൂർ: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പിഎ ആയി പ്രവർത്തിച്ചിരുന്ന വികെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു. കണ്ണൂർ കക്കാട് സ്വദേശിയായ മനോജ് ദീർഘകാലം കെ സുധാകരന്റെ പിഎയായി പ്രവർത്തിച്ചുട്ടുണ്ട്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥാണ് ബിജെപി അംഗത്വം നൽകി സ്വീകരിച്ചത്. വികെ മനോജ് കുമാർ 2009 മുതൽ 2014 വരെ കെ സുധാകരന്റെ പിഎ ആയി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എംപി എന്ന നിലയിൽ കെ സുധാകരൻ പൂർണ പരാജയമാണെന്ന് മനോജ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടുത്തിടെ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നിരുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പത്മജയെ ബിജെപി സ്വീകരിച്ചത്. പത്മജയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാവും സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ്, തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു. തിരുവനന്തപുരത്ത് ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് ഇവർ അംഗത്വം സ്വീകരിച്ചത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ മറ്റ് സംസ്ഥാന നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |