സുൽത്താൻ ബത്തേരി: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.എൻ സുധീറിന്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ പൊലീസ് കെ. 9 ഡോഗ് സ്ക്വോഡ് പാർട്ടിയും സംയുക്തമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരശോധനയിൽ എം.സി.എം.എയുമായി രണ്ട് യുവാക്കാർ പിടിയിൽ. 1.51 ഗ്രാം മെത്താഫിറ്റമിനുമായി ബംഗളൂരു സ്വദേശി സയ്യിദ് അഫ്രോസ് അലി ( 32), 0.021 ഗ്രാം മെത്താഫിറ്റമിനും 1 ഗ്രാം കഞ്ചാവുമായി അരക്കോട് പുറ്റിയാൻ തൊടിക വീട്ടിൽ പി.ടി. ആസിഫ് (26) നെയുമാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ എം.സി. ഷിജു, എം.എ. രഘു, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.സി. ബാബു, എം. സുരേഷ്, പൊലീസ് കെ.9 ഡോഗ് സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. രാഗേഷ്, രജിത്ത്കേശവറാം എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |