റാന്നി: റാന്നി ഗവ.ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ കൊവിഡ് പ്രതിരോധത്തിനാണെന്ന് പറഞ്ഞ് വൃദ്ധയെ കുത്തിവച്ചു. പിന്നീട് വൃദ്ധ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ കുത്തിവയ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞത്. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)യെയാണ് കുത്തിവച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്കൂട്ടറിലാണ് ഇയാൾ എത്തിയത്. നടുവിന് ഇരുവശത്തും കുത്തിവച്ചു. സിറിഞ്ച് നശിപ്പിച്ച് കളയാൻ ചിന്നമ്മയെ ഏൽപ്പിച്ച് മടങ്ങി. സംശയം തോന്നിയ ചിന്നമ്മ അയൽവാസിയോട് വിവരം പറഞ്ഞു. ഇവർ വാർഡ് മെമ്പർ മിനി തോമസിനെ അറിയിച്ചു. പിന്നീട് പഞ്ചായത്തിലും ആശുപത്രിയിലും ബന്ധപ്പെട്ടപ്പോൾ കുത്തിവയ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. . ചിന്നമ്മ ഒറ്റയ്ക്കാണ് താമസം. ചിന്നമ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |