പട്ടാമ്പി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ചാലിശ്ശേരി ആലിക്കര കൂത്തുമാടത്തിൽ വീട്ടിൽ മുഹമ്മദ് ഷെറിനെ(24) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ)നിയമം വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സതീഷ് കുമാർ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ വർഷം ആലിക്കരയിലെ വീട്ടിൽ വച്ച് കഞ്ചാവും എം.ഡി.എം.എയും പിടിക്കപ്പെട്ട കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. നിലവിൽ പാലക്കാട് ചാലിശ്ശേരി, മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവും എം.ഡി.എം.എയും പിടിക്കപ്പെട്ടതിനും തൃശൂർ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ ദേഹോപദ്രവം നടത്തിയതിനും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |