മുഹമ്മ: കെ.പി.സി.സി. വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20 യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പുറത്തിറങ്ങിയ 'നവവിചാരം' സപ്ലിമെന്റിന്റെ പ്രകാശനം നടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ കെ.സി.വേണുഗോപാൽ പ്രകാശനം നിർവ്വഹിച്ചു. വിചാർ വിഭാഗ് സംസ്ഥാന ജനറൽ കൺവീനർ സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.ടി.കുരുവിള, സി.സി.നിസ്സാർ, ഡോ.ബെന്നി, ഡോ.പി.രാജേന്ദ്രൻനായർ, ജയനാഥൻ, കണിശ്ശേരി മുരളി, അഡ്വ.പി.പ്രകാശ്, രാജു താന്നിക്കൽ, പി.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |