SignIn
Kerala Kaumudi Online
Saturday, 27 July 2024 5.10 AM IST

നായിക ടിക്കറ്റെടുത്ത് കൃഷ്ണേന്ദു

പഞ്ചവത്സര പദ്ധതി നാളെ തിയേറ്രറിൽ

ss

സിജു വിത്സൺ നായകനായി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി നാളെ തിയേറ്രറിൽ എത്തുമ്പോൾ നായിക നിരയിലേക്ക് എത്തുകയാണ് കൃഷ്‌ണേന്ദു .എ. മേനോൻ.കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു യുവജനോത്സവങ്ങളിൽ നൃത്ത ഇനങ്ങളിൽ വിജയിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം അഭിനയത്തിലും താല്പര്യമുള്ള കൃഷ്‌ണേന്ദുവിന്റെ നായിക അരങ്ങേറ്റമാണ് പഞ്ചവത്സരപദ്ധതി. പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് കൃഷ്ണേന്ദു പറഞ്ഞു.

. ഗ്രാമത്തിൽ ജീവിക്കുന്ന നഗരജീവിതം സ്വപ്നം കാണുന്ന പെൺകുട്ടി. ഓഡിഷൻ വഴിയാണ് പഞ്ചവത്സര പദ്ധതിയിയിൽ എത്തിയതെന്നും വഴിത്തിരിവ് ആകാൻ സാധ്യതയുള്ള കഥാപാത്രമാണിതെന്നും കൃഷ്‌ണേന്ദു പറഞ്ഞു.ചെന്നൈയിൽ മൂന്നാം വർഷ എം.ബി. ബി.എസ് വിദ്യാർത്ഥിയായ കൃഷ്‌ണേന്ദു ഇരിഞ്ഞാലക്കുട ശാന്തി നഗർ സുകൃതത്തിൽ കെ.ജി.അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും ഇളയമകളാണ്. അമൽജിത് .എ .മേനോൻ ആണ് സഹോദരൻ.സോഷ്യൽ സറ്റയറിൽ ഒരുങ്ങുന്ന പഞ്ചവത്സര പദ്ധതിയിൽ പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
സജീവ് പാഴൂർ രചന നിർവഹിക്കുന്ന ചിത്രത്തിന് ആൽബി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
പി. ആർ. ഒ : പ്രതീഷ് ശേഖർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.