SignIn
Kerala Kaumudi Online
Saturday, 27 July 2024 8.28 AM IST

സന്തോഷമില്ലേ ?​ 10 ദിവസം അവധിയെടുക്കൂ....  ജീവനക്കാർക്ക് ഓഫറുമായി ചൈനീസ് കമ്പനി

pic

ബീജിംഗ്: മികച്ച വർക്ക് - ലൈഫ് ബാലൻസ് മുന്നോട്ടുകൊണ്ടു പോകാൻ കഴിയുന്നില്ല എന്നതാണ് ഇന്ന് ബഹുഭൂരിപക്ഷം പേരുടെയും പരാതി. എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ ജോലി എന്നത് പലർക്കും സ്വപ്നം മാത്രമാണ്. പരമാവധി സമയം ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കാൻ സമയമില്ലാതെ വിഷമിക്കുകയും ചെയ്യുന്ന നിരവധി പേരാണ് നമുക്ക് ചുറ്റും.

സ്വകാര്യ കമ്പനികളും മറ്റും അവരുടെ ലാഭമല്ലാതെ ജീവനക്കാരുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്നില്ല. എന്നാൽ ഇതിനെല്ലാം വിരുദ്ധമായി തന്റെ ജീവനക്കാരെ എത്രത്തോളം സന്തോഷിപ്പിക്കാമെന്നതിന് ഉദാഹരണമായി മാറുകയാണ് ചൈനീസ് റീട്ടെയിൽ വ്യവസായി ആയ യൂ ഡോങ്ങ്‌ലായ്. പാങ്ങ് ഡോങ്ങ്‌ലായ് എന്ന റീട്ടെയിൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം.

തന്റെ കമ്പനിയിലെ ജീവനക്കാർക്കായി 10 ദിവസം നീളുന്ന ' അൺഹാപ്പി ലീവ്' അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. സന്തോഷമില്ലാത്ത സമയങ്ങളിലൂടെ ഏവരും കടന്നുപോകുമെന്നും തന്റെ ജീവനക്കാർ അത്തരം അവസ്ഥ നേരിടുന്നുണ്ടെങ്കിൽ ആ ദിവസങ്ങളിൽ ജോലിക്ക് വരേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം ലീവുകൾ നിഷേധിക്കാൻ പാടില്ലെന്ന് മാനേജ്‌മെന്റിന് അദ്ദേഹം കർശന നിർദ്ദേശവും നൽകി.

 ജോലി 7 മണിക്കൂർ

മികച്ച വർക്ക് - ലൈഫ് ബാലൻസ് എന്നതാണ് ഡോങ്ങ്‌ലായിയുടെ പോളിസി. ഏഴ് മണിക്കൂർ മാത്രമാണ് ഇദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി. വീക്കെൻഡ് ഓഫാണ്. ജോലിക്കാർക്ക് വർഷം 40 ദിവസം വരെ അവധിയുണ്ട്. കൂടാതെ, ചൈനീസ് ചാന്ദ്ര പുതുവർഷത്തോട് അനുബന്ധിച്ച് 5 ദിവസവും അവധിയാണ്. ജോലിക്കാർ ആരോഗ്യത്തോടെയും സമ്മർദ്ദമില്ലാതെയും തുടർന്നാൽ കമ്പനിയും അതിനൊപ്പം വളരുമെന്ന് ഡോങ്ങ്‌ലായി പറയുന്നു.

 മികച്ച ശമ്പളം

ഏത് തലത്തിലെ ജോലിക്കാരായാലും മികച്ച പ്രകടനമുണ്ടെങ്കിൽ 5,00,000 യുവാൻ ( ഏകദേശം 58,00,000 രൂപ ) വരെ വാർഷിക ശമ്പളം നേടാൻ ഡോങ്ങ്‌ലായി അവസരമൊരുക്കിയിട്ടുണ്ട്. യുവാക്കളെ കൂടുതൽ സമയം ജോലി ചെയ്യിക്കുന്നത് അധാർമ്മികമാണെന്നും അത് വളരാനുള്ള അവരുടെ സമയം ഇല്ലാതാക്കുന്നെന്നും ഡോങ്ങ്‌ലായി ചൂണ്ടിക്കാട്ടുന്നു. നിരവധി പേരാണ് ചൈനീസ് സോഷ്യൽ മീഡിയയിൽ ഡോങ്ങ്‌ലായിക്ക് പിന്തുണ നൽകുന്നത്. അദ്ദേഹത്തിനെ ലോകം മാതൃകയാക്കണമെന്നും ഇവർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.