ജമൈക്ക : വെസ്റ്റിൻഡീസും യു.എസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വൻ്റി-20 ലോകകപ്പിൻ്റെ അംബാസഡർ ആയി യുവ്രാജ് സിംഗിനെ തിരഞ്ഞെടുത്തു. 2007ൽ ഇന്ത്യ ചാമ്പ്യന്മാരായ പ്രഥമ ട്വൻ്റി - 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ ആറ് സിക്സടിച്ച് ചരിത്രം സൃഷ്ടിച്ച യുവിയെ ക്രിസ് ഗെയ്ലിനും ഉസൈൻ ബോൾട്ടിനുമൊപ്പം 2024 ട്വന്റി--20 ലോകകപ്പിന്റെ അംബാസഡറായി തിരഞ്ഞെടുക്കുകയാണെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ജൂൺ 1 മുതൽ 29 വരെയാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്. ജൂൺ 9ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ- പാകിസ്ഥാൻ സൂപ്പർ പോരാട്ടത്തിന്റെത് ഉൾപ്പെടെയുള്ല പ്രമോഷൻ പരിപാടികളിൽ യുവി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |