കൊച്ചി: അമേരിക്കയിലെ പ്രമുഖ ബാങ്കായ റിപ്പബ്ളിക് ഫസ്റ്റ് ബാങ്കിന് ഇന്നലെ പൂട്ടുവീണു. പെനിൻസിൽവാനിയ ഡിപ്പാർട്ട്മെന്റ് ഒഫ് ബാങ്കിംഗ് ആൻഡ് സെക്യൂരിറ്റീസാണ് ഫിലാഡെൽഫിയ ആസ്ഥാനമായ റിപ്പബ്ളിക് ബാങ്കിനോട് പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശിച്ചത്. ഈ വർഷത്തെ അമേരിക്കയിലെ ആദ്യ ബാങ്ക് തകർച്ചയാണിതെന്ന് ഫെഡറൽ ഡെപ്പോസിറ്ററി ഇൻഷ്വറൻസ് കോർപ്പറേഷൻ (എഫ്. ഡി. ഐ. സി) പറഞ്ഞു. നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിന് ഫുൾടോൺ ബാങ്കുമായി എഫ്. ഡി. ഐ. സി ധാരണയിലെത്തി. റിപ്പബ്ളിക് ബാങ്കിന്റെ 35 ശാഖകൾ ഫുൾടോണിന് കീഴിൽ നാളെ മുതൽ റീബ്രാൻഡ് ചെയ്ത് പ്രവർത്തനം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |