ഹരിപ്പാട് : കാറിൽ കടത്തിക്കൊണ്ടുവന്ന പതിനഞ്ച് ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. മാന്നാർ കുരട്ടിശ്ശേരി ചക്കേച്ചിൽ വീട്ടിൽ ഷിഹാസിനെയാണ് (34) കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മാരുതി എക്കോ വാഹനത്തിൽ പായ്ക്കറ്റുകളിലാക്കി കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ദേശീയ പാത 66ൽ മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. കരീലകുളങ്ങര സി.ഐസുനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ബജിത്ത് ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം കുമാർ,വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |