കൊച്ചി: നിസാൻ മോട്ടോഴ്സിന്റെ രാജ്യത്തെ 120 സർവീസ് വർക്കുഷോപ്പുകളിൽ സൗജന്യ എ. സി ചെക്ക് അപ്പ് ക്യാമ്പ് ആരംഭിച്ചു. ജൂൺ 15 വരെ നടക്കുന്ന ക്യാമ്പുകളിൽ ഉപഭോക്താക്കൾക്ക് നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ലേബർ ചാർജുകളിൽ 20 ശതമാനം ഇളവിന് പുറമെ, മൂല്യ വർദ്ധിത സേവനങ്ങൾക്ക് 10 ശതമാനം അധിക ഇളവും ലഭിക്കും. നിസാൻ വൺ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ സർവീസ് ബുക്ക് ചെയ്യാം. നിസാന് പുറമെ, ഡാറ്റ്സൻ വാഹനങ്ങൾക്കും സർവീസ് ക്യാമ്പിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |