ന്യൂയോർക്ക്: യു.എസിൽ അലാസ്കയിലെ പർവതത്തിൽ നിന്ന് 1,000 അടി താഴ്ചയിലേക്ക് വീണ സ്ത്രീക്ക് ദാരുണാന്ത്യം. ന്യൂയോർക്കിൽ നിന്നുള്ള റോബി മീക്കസ് ( 52 ) എന്ന പർവതാരോഹകയാണ് മരിച്ചത്. ഡെനാലി നാഷണൽ പാർക്കിലെ 8,400 അടി ഉയരമുള്ള മൗണ്ട് ജോൺസൺ പർവതത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. റോബിക്ക് ഒപ്പമുണ്ടായിരുന്ന കാലിഫോർണിയ സ്വദേശിയായ പർവതാരോഹകയ്ക്ക് വീണ് ഗുരുതര പരിക്കേറ്റു. 30കാരിയായ യുവതിയെ മേഖലയിലുണ്ടായിരുന്ന മറ്റൊരു പർവ്വതാരോഹക സംഘമാണ് രക്ഷപെടുത്തിയത്. ഇവർ അറിയിച്ചത് പ്രകാരം അധികൃതർ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിനിടെ ശനിയാഴ്ച റോബിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |