തൃപ്പൂണിത്തുറ: വൈക്കം റോഡിൽ തെക്കൻ പറവൂർ പി.എം യു.പി സ്കൂളിന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന സിമന്റ് കട്ടകൾ കാൽനട യാത്രയ്ക്ക് തടസമാകുന്നു. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കട്ടകൾ ഒഴിവാക്കി വീതി കുറഞ്ഞ റോഡിലൂടെ നടക്കുന്നവർക്ക് അപകട സാദ്ധ്യത ഏറെയാണ്. സമീപത്തെ ഇടവഴിയിൽ പഞ്ചായത്ത് അധികൃതർ മാറ്റി സ്ഥാപിച്ച പഴയ കട്ടകൾ ഇപ്രകാരം റോഡരികിൽ തള്ളിയിട്ടിട്ട് ഒരു മാസത്തിലേറെയായി. പരാതിപ്പെടുമ്പോൾ ഉടൻ നീക്കുമെന്ന സ്ഥിരം മറുപടിയാണെന്ന് പഞ്ചായത്തിൽ നിന്ന് കിട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |