തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേയ്ദിനാഘോഷം നടത്തും. ഇന്ന് രാവിലെ 9.30ന് പേട്ട കേരളകൗമുദി ഓഫീസിന് മുന്നിൽ അസോസിയേഷൻ പ്രസിഡന്റ് വി. ബാലഗോപാൽ പതാക ഉയർത്തും. തുടർന്ന് ബാലകൃഷ്ണൻ മെമ്മോറിയൽ ഹാളിൽ വി. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വെട്ടുകാട് സോളമൻ മുഖ്യപ്രഭാഷണം നടത്തും. വർക്കിംഗ് പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ ആശംസാപ്രസംഗം നടത്തും. ജനറൽ സെക്രട്ടറി കെ.എസ്. സാബു സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ഉദയകുമാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |