കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്ക് സമീപമുള്ള ഒരു വീട്ടിലാണ് ഇന്ന് സ്നേക്ക് മാസ്റ്റർ എത്തി നിൽക്കുന്നത്. വീട്ടിലെ കോഴിക്കൂടിനുള്ളിലാണ് ഗൃഹനാഥൻ പാമ്പിനെ കണ്ടത്. കോഴിക്കൂട്ടിൽ 32ലധികം മുട്ട അടവച്ചിരുന്നു, അടയിരുന്ന ഒരു കോഴി കഴിഞ്ഞ ദിവസം ചത്തു. അതിനാൽ ഇന്ന് രാവിലെ വീട്ടുടമ കോഴിക്കൂട്ടിൽ പരിശോധന നടത്തി. അപ്പോൾ അടയിരുന്ന രണ്ടാമത്തെ കോഴിയെയും കാണുന്നില്ല.
തുടർന്ന്, കോഴിക്കൂട് പരിശോധിച്ചപ്പോൾ ഒരു വലിയ മൂർഖൻ പാമ്പ്. തലനാരിഴക്കാണ് വീട്ടുടമ രക്ഷപ്പെട്ടത്. മുട്ട വിഴുങ്ങിയിട്ടുള്ള ഇരിപ്പായിരുന്നു മൂർഖൻ. പിടികൂടാൻ ശ്രമിച്ചപ്പോൾ വാവയെ പല പ്രാവശ്യം കടിക്കാൻ പാമ്പ് ശ്രമിച്ചു. ഇതിനിടെ അടുത്ത കാൾ എത്തി. ക്ലേ ഫാക്ടറിയിൽ ഒരു മൂർഖൻ പാമ്പ് വന്നിരിക്കുന്നു എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |