പത്തനംതിട്ട : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വടശേരിക്കരയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 5, 6, 7, 8 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ആൺകുട്ടികൾക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം. വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമാണ്. താൽപര്യമുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വരുമാനം, ജാതി, പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 15 നു മുൻപായി അപേക്ഷിക്കണം. അപേക്ഷകൾ സീനിയർ സൂപ്രണ്ട്, ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, പേഴുംപാറ പി.ഒ, വടശേരിക്കര, പത്തനംതിട്ട 689662 എന്ന വിലാസത്തിൽ തപാൽ മുഖേനയോ mrspta@yahoo.in എന്ന ഇമെയിലിലോ അയയ്ക്കാവുന്നതാണ്. ഫോൺ : 9447875275, 9446349209.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |