തിരൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ തൃപ്രങ്ങോട് സ്വദേശിയായ മധുക്കൽ അബ്ദുൽസലാമിനെ(53) തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച കടയിൽ നിന്നും വീട്ടിലേക്ക് പോകവേ പെൺകുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി മോശമായി പെരുമാറുകയായിരുന്നു. വിവരം ലഭിച്ച പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കഴിഞ്ഞദിവസം പുലർച്ചെ പ്രതിയെ വീട്ടിൽ നിന്നും പിടികൂടി. എസ്.ഐ മാരായ സി.ഡി.ഡെന്നി, സജി വർഗീസ് , എ.എസ്.ഐ ഹൈമവതി, സി.പി.ഒമാരായ സുബീഷ്, ദിൽജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |