തിരുവല്ല: സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ അറിവും അനുഭവവും സമൂഹത്തിന് പ്രയോജനപ്പെടുത്തി ക്രിയാത്മകമായി ജീവിക്കണമെന്ന് തോമസ് മാർ തിമഥിയോസ് എപ്പിസ്ക്കോപ്പ പറഞ്ഞു. മാർത്തോമ്മ സ്ക്കൂൾസ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ 32-ാമത് സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.എം.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഏ.വി.ജോർജ് ,ട്രഷറാർ സജി ജോൺ, മാനേജർ കുരുവിള മാത്യു, ജോർജ് ഫിലിപ്പ്, ജോസ് പോൾ,വി.വി.മേരിക്കുട്ടി, കെ.ജി.തോമസ്, പി.ബാബുക്കുട്ടി, ഡെയ്സി കെ.ചെറിയാൻ, ടെൻസ് ടി.ബേബി, ആനി പി.ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |