മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പൊതുനിരത്തുകളിലെ കാടുകൾ വെട്ടിത്തെളിച്ചും, മാലിന്യ കൂനകൾ മാറ്റിയും, മിനി എംസിഎഫിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ എംസി എഫിലേക്ക് മാറ്റിയും, ഓടകൾ തോടുകൾ ശുചീകരിച്ചും, വെള്ളക്കെട്ടുകളിൽ ക്ലോറിനൈസേഷൻ നടത്തിയും പരിസര ശുചീകരണം നടത്തും. കുടുംബശ്രീകൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ യുവജന സംഘടനകൾ, വ്യാപാരി സംഘടനകൾ, മറ്റു സാമൂഹിക സംഘടനകൾ എല്ലാം ഈ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് ഗ്രാമപഞ്ചായത്ത് അഭ്യർത്ഥിച്ചു. എല്ലാ വാർഡിലും വാർഡ് മെമ്പർമാർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |