ന്യൂയോർക്ക് : അതിമനോഹരമായ ഈ ഗൗൺ ധരിച്ച് നിൽക്കുന്ന സെലിബ്രിറ്റിയെ മനസിലായോ. അമേരിക്കൻ പോപ് ഗായിക കേയ്റ്റി പെറിയാണ് ഇത്. കഴിഞ്ഞ ദിവസം നടന്ന ഫാഷൻ ലോകത്തെ ഉത്സവമായ മെറ്റ് ഗാലയിൽ കേയ്റ്റി പെറി പങ്കെടുത്തതിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രമാണിത്. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ (എ.ഐ) നിർമ്മിച്ച ഒറിജിനലിനെ വെല്ലുന്ന വ്യാജ ചിത്രമാണിത്. ഇത്തവണത്തെ മെറ്റ് ഗാലയിൽ കേയ്റ്റി പങ്കെടുത്തിരുന്നില്ല. ചിത്രം വൈറലായതോടെ കേയ്റ്റി മെറ്റ് ഗാലയിൽ പങ്കെടുത്തെന്ന് കരുതിയവർ നിരവധിയാണ്. കേയ്റ്റിയുടെ അമ്മയും ഇതിൽപ്പെടുന്നു. ഒടുവിൽ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് സത്യാവസ്ഥ കേയ്റ്റി തന്നെ വെളിപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |