SignIn
Kerala Kaumudi Online
Sunday, 06 July 2025 8.40 PM IST

ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം കൊടുക്കേണ്ട കാലമാണോ വരുന്നത്? ചില കാര്യങ്ങളറിയാതെ നാളെ ജുവലറിയിലേക്ക് പോകരുത്

Increase Font Size Decrease Font Size Print Page
gold

ദിനംപ്രതി സ്വർണവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയ ദിനവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇന്ന് വലിയ വ്യത്യാസമാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് അമ്പതിനായിരും കടന്നിരിക്കുകയാണ് ഒരു പവൻ സ്വർണത്തിന്റെ വില. വരും വർഷത്തെ അക്ഷയ തൃതീയ ദിനത്തിൽ ഒരു ലക്ഷത്തിലേക്ക് എത്താനും സാദ്ധ്യതയേറെയാണ്.

സ്വർണത്തിന് ഡിമാൻഡ് കൂടുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. അക്ഷയ തൃതീയ ദിവസം പല ജുവലറികളും വൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും നൽകാറുണ്ട്. അതിനാൽ വലിയ തിരക്കാണ് ഓരോ സ്വർണക്കടകളിലും അനുഭവപ്പെടുന്നത്. അക്ഷയ തൃതീയ എന്താണെന്നും ഏത് സമയത്ത് സ്വർണം വാങ്ങുന്നതാണ് നല്ലതെന്നും അറിയാം.

ലോകമെമ്പാടുമുള്ളവർ ഹിന്ദുക്കൾ വിശ്വാസപ്രകാരം ആഘോഷിക്കുന്ന ഒരു ഉത്സവമാണ് അക്ഷയ തൃതീയ. സമ്പത്തിന്റെ ദേവതകളെ ആരാധിക്കുന്ന ഈ ദിവസം അഖ തീജ് എന്നും അറിയപ്പെടുന്നു. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ദിനമായി ആഘോഷിക്കുന്നത്. അക്ഷയ തൃതീയ എന്നാൽ, ഒരിക്കലും കുറയാത്തത് എന്നാണർത്ഥം. അതിനാൽ, ഈ ദിവസം എന്ത് നല്ല കാര്യം ചെയ്‌താലും അതിന്റെ പുണ്യം പൂർണമായും ലഭിക്കുമെന്നാണ് വിശ്വാസം. ഈ വർഷത്തെ അക്ഷയ തൃതീയ ദിനം, മംഗളകരമായ മുഹൂർത്തങ്ങൾ, പ്രധാന്യം എന്നിവയെക്കുറിച്ച് പരിശോധിക്കാം.

അക്ഷയ തൃതീയ 2024

ഹിന്ദു കലണ്ടറായ ദൃക് പഞ്ചാംഗ് അനുസരിച്ച്, മൂന്നാമത്തെ ചാന്ദ്ര ദിനത്തിലാണ് അക്ഷയ തൃതീയ വരുന്നത്. ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച്, മേയ് പത്ത് വെള്ളിയാഴ്‌ചയാണ് ഈ വർഷത്തെ അക്ഷയ തൃതീയ. പുലർച്ചെ 5.33 മുതൽ ഉച്ചയ്‌ക്ക് 12. 18 വരെയാണ് ശുഭ കാര്യങ്ങൾ ചെയ്യാൻ അനുയോജ്യമായ മുഹൂർത്തം. മേയ് 10 പുലർച്ചെ 5.33 മുതൽ മേയ് 11 പുലർച്ചെ 2.50 വരെയാണ് സ്വർണം വാങ്ങാൻ അനുയോജ്യമായ സമയം.

ഉത്ഭവവും പ്രാധാന്യവും

ഹിന്ദു പുരാണമനുസരിച്ച്, ത്രേതായുഗം ആരംഭിച്ചത് അക്ഷയതൃതീയ ദിനത്തിലാണ്. കൂടാതെ, മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനവും (പരശുരാമ ജയന്തി) ആ ദിവസമാണ്. മാത്രമല്ല, സ്വർണം വാങ്ങൽ, വിവാഹം, വിവാഹ നിശ്ചയം, ജോലി, പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയ ശുഭകരമായ പ്രവർത്തനങ്ങൾക്കും ഏറ്റവും അനുകൂലമായ ദിവസങ്ങളിലൊന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.

പൂജാവിധിയും ആഘോഷങ്ങളും

ഇന്ത്യയിലുടനീളം വളരെ ആവേശത്തോടെയാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ആളുകൾ അവരുടെ വീടുകൾ അലങ്കരിക്കുന്നു, പരമ്പരാഗത മധുരപലഹാരങ്ങൾ തയ്യാറാക്കുന്നു, സ്വർണ്ണവും വെള്ളിയും വാങ്ങുന്നു.

പലരും ക്ഷേത്രങ്ങൾ സന്ദർശിക്കുകയും പൂജ നടത്തുകയും ദേവതകളുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക, നല്ല കാര്യങ്ങൾക്ക് സംഭാവന നൽകുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്.

അക്ഷയ തൃതീയ ദിവസം നേരത്തെ എഴുന്നേറ്റ് കുളിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവനായ കുബേരനെയും ആരാധിക്കണം. ഇതെല്ലാം അക്ഷയ തൃതീയ ദിനത്തിൽ ചെയ്‌താൽ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കുമെന്നാണ് വിശ്വാസം.

TAGS: GOLD, AKSHAYA TRITIYA, GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.