SignIn
Kerala Kaumudi Online
Saturday, 27 July 2024 8.40 AM IST

ശബരിമലനട 14ന് തുറക്കും

ശബരിമല: ഇടവമാസ പൂജകൾക്കായി 14ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയ്‌ക്ക് താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. ഇതിനുശേഷം തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റും. മേൽശാന്തി പി.ജി. മുരളി മാളികപ്പുറം ക്ഷേത്രനട തുറക്കും.

15 മുതൽ നിർമ്മാല്യ ദർശനം, പതിവ് അഭിഷേകം, കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം എന്നിവ നടക്കും. രാവിലെ 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ, തുടർന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ എന്നിവ നടക്കും. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധയ്ക്കുശേഷം ദിവസവും ഭഗവതിസേവ നടക്കും. 19ന് രാത്രി 10ന് നടയടയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.