ന്യൂഡൽഹി: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ 14 തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിൽ ഐസിസിന്റെ സംഘടനരൂപീകരിക്കുന്നതിനായി പണം സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ചെന്നൈ, തിരുനെൽവേലി, മധുരൈ, തേനി എന്നീ സ്ഥലങ്ങളിലെ വീടുകളിലാണ് റെയ്ഡ്.
ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇ ഇവരെ നാടുകടത്തിയത്. ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയതിന് പിന്നാലെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലായ് 26വരെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്.
ഇവർക്ക് തീവ്രവാദ സംഘടനയായ അൽ-ഖ്വയിദ, യെമനിലെ ഭീകരസംഘടനയായ അൻസാറുള്ളയുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. വഹാദത്ത്-ഇ-ഇസ്ലാം, ജമാത്ത് വഹാദത്ത്-ഇ-ഇസ്ലാം അൽ ജിഹാദിയ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് എൻ.ഐ.എ അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായവരിൽ ഒരാൾ 32 വർഷമായി ദുബായിൽ കഴിയുകയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |