കൊച്ചി: അറബിക്കടലിലെ സ്രാവ്, തിരണ്ടിയിനങ്ങളെ കുറിച്ച് ഗവേഷണം നടത്താനൊരുങ്ങി ഇന്ത്യയും ഒമാനും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ നാളെ മുതൽ 22 വരെ ശിൽപശാലയും ഉണ്ടാകും.സി.എം.എഫ്.ആർ.ഐയും ഒമാൻ മറൈൻ ഫിഷറീസ് ആൻഡ് റിസർച്ച് സെന്ററുമാണ് ഗവേഷണം നടത്തുന്നതെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. ചൂര ഇനങ്ങളിലേക്കും ഗവേഷണം വ്യാപിപ്പിച്ചേക്കും. ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ.ശോഭ ജോ കിഴക്കൂടനാണ് ഇന്ത്യൻ ഗവേഷണ സംഘത്തെ നയിക്കുന്നത്. സി.എം.എഫ്.ആർ.ഐയിലെ ഇന്ത്യ-ഷാർക് ആൻഡ് റേ ലാബിനാണ് ശിൽപശാലയുടെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |