റിയോ ഡി ജനീറോ: സൂപ്പർ താരം നെയ്മർ ഉൾപ്പെടെ ചില പ്രമുഖ താരങ്ങളെ ഒഴിവാക്കി കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള 23 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു.കാൽമുട്ടിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലുള്ള നെയ്മർ പൂർണ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാത്തതിനെത്തുടർന്നാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം ഫോം ഔട്ടായ കസെമിറൊ, ഗബ്രിയേൽ ജസ്യൂസ്, ആന്റണി, റിച്ചാർലിസൺ എന്നിവരെയും കോച്ച് ഡോറിവൽ ജൂനിയർ ഒഴിവാക്കി. പൽമീരാസിന്റെ 17കാരൻ സ്ട്രൈക്കർ എൻഡ്രിക്ക് ടീമിലിടം നേടി. വിനീഷ്യസും റോഡ്രിഗോയും മാർട്ടിനെല്ലിയും റഫീഞ്ഞയും ആണ് മുന്നണിപ്പോരാളികൾ.
ടീം : ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെന്റോ (അത്ലറ്റിക്കോ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി).
ഡിഫൻഡർമാർ: ബെറാൾഡോ (പിഎസ്ജി), എഡർമിലിറ്റാവോ (റയൽ മാഡ്രിഡ്), ഗബ്രിയേൽ മഗൽഹാസ് (ആഴ്സനൽ), മാർക്വിന്യോസ് (പിഎസ്ജി), ഡാനിലോ (യുവന്റസ്), യാൻ കൗട്ടോ (ജിറോണ), ഗുയൽ ഹെർമെ അരാന (അത്ലറ്റിക്കോ), വെൻഡെൽ (പോർട്ടോ)
മിഡ്ഫീൽ ഡർമാർ: പെരെയ്ര (ഫുൾഹാം), ഗ്വിമാരേസ് (ന്യൂകാസിൽ), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജാവോ ഗോമസ് (വൂൾവ്സ്), ലൂക്കാസ് പക്വേറ്റ (വെസ്റ്റ് ഹാം)
ഫോർവേഡുകൾ: എൻഡ്രിക് (പൽമിറാസ്), ഇവാനിൽസൺ (പോർട്ടോ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), റഫീഞ്ഞ്യ (ബാഴ്സലോണ), റോഡ്രിഗോ (റയൽ മാഡ്രിഡ്), സാവിന്യോ (ജിറോണ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |