പാരിസ്: ഈ സീസൺ അവസാനിക്കുന്നതോടെ താൻ പി.എസ്.ജി വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ . സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് എംബാപ്പെ പാരീസ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്.
പി.എസ്. ജിയിൽ ഇതെൻ്റെ അവസാന സീസൺ ആണെന്ന് എല്ലാവരോടുമായി അറിയിക്കുന്നു. കരാർ പുതുക്കുന്നില്ല.
പി.എസ്. ജിയ്ക്ക്
ഒപ്പമുള്ള എൻ്റെ അദ്ഭുത യാത്ര ഏതാനും ദിവസങ്ങൾക്കകം അവസാനിക്കും. ഇന്ന് രാത്രി ടൗലോസോയ്ക്കെതിരെ നടക്കുന്ന മതരം പി.എസ്.ജി ജേഴ്സിയിൽ ഹോംഗ്രൗണ്ടായ പാർകെ ദെ പ്രിൻസിലെ തന്റെ കരിയറിലെ അവസാനമത്സരമായിരിക്കുമെന്നും എംബാപ്പെ പറഞ്ഞു.2017ൽ മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോയുടെ കരാറിനാണ് പി.എസ്.ജി എംബാപ്പെയെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. 7വർഷത്തെ കരിയറിൽ പി.എസ്.ജിയ ആറ് തവണ ഫ്രഞ്ച്ചാമ്പ്യൻമാരാക്കുന്നതിൽ പി.എസ്.ജി പ്രധാന പങ്കുവഹിച്ചു. ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും എംബാപ്പെയാണ്.
റയലിലേക്കോ?
പി.എസ്.ജി വിടുന്ന എംബാപ്പെ സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡുമായി ഉടൻ തന്നെ കരാറിൽ ഒപ്പുവച്ചേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏതാനും വർഷങ്ങളായി റയൽ എംബാപ്പെയ്ക്കായി ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |