SignIn
Kerala Kaumudi Online
Saturday, 17 August 2024 7.27 AM IST

തായന്നൂർ ഉദയ ജേതാക്കൾ

thayannur
ഉദയ തായന്നൂര്‍ ഫുട്‌ബോള്‍ ട്രോഫിയുമായി

കാഞ്ഞങ്ങാട്: തായനൂർ ഉദയ ആർട്ട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന ഗോൾഡൻ സെവൻസ് ഫുട്‌ബാൾ ടൂർണ്ണമെന്റിൽ ആതിഥേയരായ ഉദയ തായന്നൂർ വിജയിച്ചു. ആവേശകരമായ മത്സരത്തിൽ ഗോൾഡ് ഹിൽ ഹദാദ് ബേക്കലിനെ 3നെതിരെ 4 ഗോളുകൾക്ക് തോത്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. സമാപന ചടങ്ങിൽ ആഘോഷക്കമ്മറ്റി വർക്കിംഗ് ചെയർമാൻ ടി.പി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ കെ. ബിനീഷ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ. രമേശൻ സ്വാഗതവും ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ടി.പി ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. നല്ല കളിക്കാരനായി ഉദയ തായനൂരിലെ ടെറിയെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, FOOTBALL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.